01:17pm 17 October 2026
NEWS
ചെങ്ങന്നൂർ ഭദ്രാസന ഇടവകകളിൽ നിന്നുള്ള കാതോലിക്കാ നിധി ശേഖരണം
17/10/2026  11:44 AM IST
nila
ചെങ്ങന്നൂർ ഭദ്രാസന ഇടവകകളിൽ നിന്നുള്ള കാതോലിക്കാ നിധി ശേഖരണം

ചെങ്ങന്നൂർ:  ആത്മീക പ്രതിബദ്ധതയും സാമൂഹിക പ്രതിബദ്ധതയും മലങ്കര സഭയുടെ പാരമ്പര്യമെന്നും അത് തുടരുവാൻ സഭ എക്കാലവും പ്രതിജ്ഞാബദ്ധമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ.
ചെങ്ങന്നൂർ ഭദ്രാസന ഇടവകകളിൽ നിന്നുള്ള കാതോലിക്കാ നിധി ശേഖരണം ബഥേൽ അരമനയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു.
മലങ്കര സഭ തദ്ദേശീയ സഭയെന്നും സഭയുടെ സ്വയം ശീർഷകത്വം സുപ്രീം കോടതി അസന്നിഗ്ധമായി അംഗീകരിച്ചതെന്നും വിദേശ ശക്തികൾക്ക് അതിൽ യാതൊരു അധികാരവുമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത  ഡോ. മാത്യുസ് മാർ തീമോത്തിയോസ്  അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സഭാധ്യക്ഷ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തീകരിച്ച പരിശുദ്ധ കാതോലിക്കാ ബാവാ
യെ ചെങ്ങന്നൂർ ഭദ്രാസനം ആദരിച്ചു.
ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ജനുവരിയിൽ നടത്തപെടുന്ന ഭദ്രാസന ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും നടത്തപ്പെട്ടു.
യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി, ഫാ. ജോസഫ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നും വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നി പ്രതിനിധികൾ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img